
എരമംഗലം: അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെ പി എസ് ടി എ പെരുമ്പടപ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എരമംഗലം യു.എം എം.എൽ.പി. സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സുധിനി പി.യു അധ്യക്ഷയായി.
സംസ്ഥാന നിർവാഹക സമിതി അംഗം എം.കെ.എം അബ്ദുൽ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർ ഉപജില്ല പ്രസിഡന്റ് റഫീഖ് മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വി പ്രദീപ് കുമാർ, ഷഫീറ, നീതു രാജേഷ് ഹേമന്ത് മോഹൻ, ഷീജ സുരേഷ്, മുഷ്താഖലി, മെജോ പി ജോസ്, കെ.വി ആനിഫ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ബ്രാഞ്ച് പ്രസിഡൻ്റായി സുധിനി, സെക്രട്ടറിയായി ഷെഫീറ, ട്രഷററായി ശ്രീനിഷ എന്നിവരെ തെരഞ്ഞെടുത്തു