Uncategorized

കൂടല്ലൂർ; എംടിയുടെ കഥകളുടെ ഭൂമി. എംടിയുടെ പ്രിയ ഗ്രാമം

എംടിയുടെ കഥകൾ കൂടല്ലൂർ ഗ്രാമത്തിന്റെ നേർചിത്രങ്ങളാണ്. എം ടിയെ എം ടി ആക്കിയതിൽ കൂടല്ലൂർ ഗ്രാമം വഹിച്ച പങ്കു ചെറുതല്ല. തൻറെ കഥകളുടെ അന്തസത്ത തിങ്ങിനിന്ന ആ ഗ്രാമത്തിൽ നിന്നാണ് വേലായുധേട്ടനും ഗോവിന്ദൻകുട്ടിയും പകിട കളിക്കാരൻ കോന്തുണ്ണി അമ്മാമയും ഒക്കെ ജനിക്കുന്നത്. കൂടല്ലൂരിന് ജീവശ്വാസം കൊടുത്ത ഭാരതപ്പുഴ എംടിയുടെ കഥകളുടെ ജീവരക്തമായി മാറി. ഏത് നാട്ടിൽ ചെന്നെത്തപ്പെട്ടാലും ഒടുവിൽ തിരിച്ച് ഇങ്ങോട്ട് തന്നെ എത്താൻ തോന്നിപ്പിക്കും തരമുള്ള എന്തോ ഒരു മാന്ത്രിക ശക്തി തന്റെ ഗ്രാമത്തിനുണ്ടെന്ന് എം ടി പറയാറുണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലാണ് കൂഡല്ലൂർ ഗ്രാമം നിലകൊള്ളുന്നത്. അവിടെ മാടത്ത് തെക്കേപ്പാട്ട് തറവാട്ടിൽ ഇളയ സന്തതിയായാണ് എംടിയുടെ ജനനം. ഭാരതപ്പുഴയും, നരിമാളൻ കുന്നും, മുത്തു വിളയൻ കുന്നും, കൊടിക്കുന്ന് ക്ഷേത്രവും എല്ലാം എംടിയിലെ കഥാകാരനെ ഊടും പാവും നെയ്ത് വളർത്തിയെടുത്തു.
സൗഹൃദങ്ങൾ വളരെ കുറവായിരുന്ന എന്നാൽ ഉള്ള സൗഹൃദങ്ങൾ ഏറ്റവും മികവുറ്റതാക്കിയ , പുറമേ പരുക്കൻ എന്ന് തോന്നിപ്പിക്കുന്ന പ്രകൃതമായിരുന്നു എംടിക്ക്. മലയാള സാഹിത്യത്തിൽ വള്ളുവനാടൻ ഭാഷയ്ക്ക് ഒരു സ്ഥിരം ഇരിപ്പിടം ഉണ്ടാക്കിക്കൊടുത്ത എംടിയാണ്. അതുകൊണ്ടുതന്നെ എംടിയുടെ കഥകൾ തിരക്കഥകൾ ആയി, ചലന ചിത്രങ്ങളായി അഭ്രപാളികളിൽ എത്തിയപ്പോൾ ലൊക്കേഷനുകൾ പാലക്കാടും തൃശൂരും മേഖലകളിലേക്ക് ചെന്നൈ പട്ടണത്തെ ഒഴിവാക്കി പറിച്ചു മാറ്റേണ്ടി വന്നു. അതുകൊണ്ടുതന്നെ മലയാള ഗ്രാമീണതയുടെ മുഖമുദ്ര തന്നെ എംടിയുടെ കഥകൾ ആണെന്ന് പറയുന്നത്തിൽ സംശയമില്ല.
എംടിയുടെ വിഖ്യാത നോവൽ ആയ നാലുകെട്ടിൽ പറയുന്ന കഥാപാത്രങ്ങളെല്ലാം ഇന്ന് കൂടല്ലൂരിൽ ഉണ്ട് . തൈ വളപ്പിൽ ചന്തു, ശങ്കരൻ നായർ, കുട്ടൻ മാമ, മുത്താച്ചി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഇന്നും കൂടല്ലൂരിൽ ജീവിച്ചിരിക്കുന്നു.
നഗര ഹൃദയത്തിലേക്ക് ചേക്കേറിയെങ്കിലും തിരിച്ച് വീണ്ടും കൂടല്ലൂരിൽ താമസമാക്കിയ എം ടി നിളയുടെ മനോഹാരമായ കണ്ണും നട്ട് തൻറെ ഏകാന്തതകൾക്ക് നിറം നൽകും. അതുപോലെ പുതിയ കഥകൾക്ക് ജീവൻ ചിറകുകൾ നൽകാൻ വീണ്ടും തന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്ക് ഒരു മഞ്ഞു തുള്ളി പോലെ, കാലം മാറ്റിവെച്ച തൂവൽ പോലെ ,നിലാവ് പോലെ എം ടി ഇനിയും തിരിച്ചെത്തും എന്നാൽ വിശ്വാസത്തിൽ തന്നെയാണ് ഈ ഗ്രാമം

ശാരിക.എസ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button