തിരൂർ : ലയണൽ മെസ്സി നായകനായ അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുന്നതിനായുള്ള താൽപര്യപത്രം അടുത്ത ആഴ്ച നൽകിയേക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. അങ്ങനെയെങ്കിൽ കൂടുതൽ ചർച്ച നടക്കും. മഴ സീസൺ കഴിയുന്ന ഉടൻ കേരളത്തിൽ അർജന്റീന ടീമിനെ എത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സഹായത്തോടെ തന്നെയാണ് ഇത് നടത്താൻ കഴിയുക. അവരുമായി ചർച്ച നടത്തും. ഫുട്ബോൾ ഇഷ്ടപ്പെടുന്ന ആളുകളുടെ നാടാണിത്. അതുകൊണ്ടു തന്നെ സാമ്പത്തികമായ കാര്യങ്ങളൊന്നും ഒരു പ്രശ്നമായി തോന്നുന്നില്ല. പണം വന്നോളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് അർജന്റീന ടീം തന്നെ അറിയിച്ചതായി കായികമന്ത്രി അറിയിച്ചിരുന്നു. അർജന്റീന ടീം മാനേജർമാർ ബന്ധപ്പെട്ടിരുന്നെന്നും കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ സ്വപ്നം പൂവണിയിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Related Articles
കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന
4 weeks ago
വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം
4 weeks ago