കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി രൂപയിലധികം എന്ന് കണക്കുകൾ. വ്യത്യസ്തമായ കഴിവുകളും അറിവുകളും മികച്ച രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇന്ന് യുട്യൂബ് ചാനലുകളിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയിലെ പല യു ട്യൂബർമാരും വളരെ ജനകീയരാണ്. ലക്ഷകണക്കിന് ആളുകൾ പിന്തുടരുന്ന യു ട്യൂബ് ചാനലുകൾ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും സമ്പന്നമാണ്.
യാത്ര, സംഗീതം, നൃത്തം, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകൾ, സാമ്പത്തിക കാര്യങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കി യുട്യൂബ് ചാനലുകൾ ഉണ്ട്. ഇവയിൽ മിക്കതിനും ഏറെ ജനപ്രീതിയുള്ളതാണ്. ഓഹരി വിപണിയും ക്രിപ്റ്റോകറൻസികളും, മറ്റ് വ്യക്തിഗത സാമ്പത്തിക വിവരങ്ങളും നൽകുന്ന യൂട്യൂബ് ചാനലുകൾ എല്ലാ ഭാഷകളിലും ജനകീയമാണ്.
യൂട്യൂബർമാർ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്. വിഡിയോ എഡിറ്റർമാർ, വിഡിയോ ഗ്രാഫിക് ഡിസൈനർമാർ, നിർമാതാക്കൾ, ശബ്ദ, ചിത്ര സംയോജനക്കാർ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വർഷങ്ങളിൽ യൂട്യൂബിനെ കൂടുതൽ ജനകീയമാക്കുന്ന കൂടുതൽ പദ്ധതികൾ കൊണ്ടുവരും എന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.