Uncategorized
വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,
സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി ശ്രീജിത്ത്, ഷോട്ട് പുട്ടിൽ ദേശീയ ടീമിൽ അംഗമായ മുഹമ്മദ് ശിഹാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം റാങ്കിൽ എം എസ് എസി ബോട്ടണിൽ വിജയിച്ച വിദ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
Bബാങ്കിന്റെ പ്രഥമ പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് ഭാസ്കരൻ വട്ടംകുളം, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ്,ബാങ്ക് സെക്രട്ടറി എം ശറഫുദ്ധീൻ, കഴുങ്കിൽ മജീദ്, എം മാലതി, കെ വി മുഹമ്മദലി, മുസ്തഫ ടി, റഫീഖ് സിപി, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, മുഹമ്മദ് ഇബ്രാഹിം, ഷാജി സിഎം, എംകെ മുഹമ്മദ്,സീനത്ത് മാണൂർ, റമീല കെ, ജാസിയ ടിപി, ഉമ്മർ ടിയു എന്നിവർ പ്രസംഗിച്ചു