വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കായി ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ ബോധവൽക്കരണ സെമിനാറും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ, ഇ.എസ്.സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, കെ.സുഷിത, ടി.എസ്.രജീഷ്, മുഹമ്മദ് ഷെമീർ, പി.ആർ.നിഖിൽ, പി.വി.വസന്ത, പി.എ.ശ്വേത, കെ.സുൽഫിയ, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, എം.പി.രേഖ എന്നിവർ പ്രസംഗിച്ചു.
Related Articles
കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന
4 weeks ago
വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം
4 weeks ago