Uncategorized

ഹൈടെക് കൃത്യതാ കൃഷിക്ക് പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ദാറുൽ ഹിദായ ഓർഫനേജ് ഹയർസെക്കൻ്ററി സ്കൂളിൽ പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിക്ക് എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സഹായത്തോടെ തുടക്കമായി. വർഷങ്ങളായി പുല്ല് വളർന്ന് തരിശായി കിടന്നിരുന്ന സ്കൂളിൻ്റെ കളിസ്ഥലത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് “വിത്തും വിളവും” എന്ന പേരിൽ സ്കൂളിലെ സ്കൗട്ട് &ഗൈഡ് വളണ്ടിയേഴ്‌സ്,പച്ചക്കറി കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയത് തൈകളുടെ ചുവട്ടിൽ ഡ്രിപ്പ് സംവിധാനം ഉപയോഗിച്ച് വെള്ളം,വളവും കുറഞ്ഞ സമയംകൊണ്ട് നേരിട്ട് എത്തിക്കുന്ന പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ എന്ന നൂതന ആശയമാണ് , ഈ പച്ചക്കറി കൃഷിക്കായി ഉപയോഗപെടുത്തിയിട്ടുള്ളത്,കൂടാതെ തടത്തിൽ പുല്ലുകൾ വളരാതിരിക്കാൻ മൾച്ചിങ്ങ് ഷീറ്റ് ഉപയോഗിച്ചുമാണ് കൃഷി നടത്തുന്നത് സ്കൂൾ കാലഘട്ടത്തിൽ തന്നെ കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക,പ്രോത്സാഹനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു,എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ ഉദ്ഘാടനം നിർവഹിച്ചു,കൃഷി ഡെപ്യൂട്ടി ഡയറക്ടർ മലപ്പുറം ബീന. എസ് പദ്ധതി വിശദീകരണം നടത്തിയ ചടങ്ങിൽ സംസ്ഥാന കേര കേസരി അവാർഡ് ജേതാവ് സുഷമ ജയപ്രകാശ് മുഖ്യാഥിതി ആയി പങ്കെടുത്തു ,തവനൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിജീഷ് പി വി ,എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എം പി,വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്,വാർഡ് മെമ്പർ ആസിഫ് പൂക്കരത്തറ, പിടിഎ വൈസ് പ്രസിഡൻ്റ് നവാസ് ഇ പി, ഗൈഡ് ക്യാപ്റ്റൻ ഹഫ്സത്ത് . ഇ പി ,സ്കൗട്ട് ക്യാപ്റ്റൻ ഫക്രുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കൃഷി അസിസ്റ്റൻ്റ് ഗിരീഷ് അയിലക്കാട് , നീതു ടി ,ഇൻ്റേൺ അശ്വതി, പി ടി എ എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രമോദ്,ദേവി,എന്നിവർ പങ്കെടുത്ത. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബെൻഷ കെ എം സ്വാഗതവും ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ അബ്ദുസലാം നന്ദിയും പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button