Uncategorized

യു.ഡി.എഫ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു

പെരുമ്പടപ്പ്: ലൈഫ് ഭവന പദ്ധതി നിർവ്വഹണത്തിൽ നടക്കുന്ന അനീതിക്കെതിരെയും, ജൽ ജീവൻ പദ്ധതിയുടെ പേരിൽ പൊളിച്ചിട്ട് ശോചനീയാവസ്ഥയിൽ കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിലും, കാലതാമസം നേരിടുന്ന ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകതക്കെതിരെയും, ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് നിർമ്മാനത്തിൽ നടന്നിട്ടുള്ള അഴിമതിക്കെതിരെയും UDF പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. പെരുമ്പടപ്പ് പുത്തൻ പള്ളി സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് UDF ചെയർമാൻ ശ്രീ : കെ. ടി. റസാക്ക്, കൺവീനർ ശ്രീ : സുബൈർ കൊട്ടിലിങ്ങൽ. ഇന്ത്യൻ നാഷ്ണൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ : വി. കെ. അനസ് മാസ്റ്റർ, : ശ്രീ :വി, ആർ. മുഹമ്മദ്‌ യൂത്ത് കോണ്ഗ്രസ് നേതാക്കളായ ശ്രീ : റാസിൽ, ജയദേവ്, അൻസാർ പാലപ്പെട്ടി,ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വി. അഷറഫ്. തുടങ്ങി നേതാക്കൾ നേതൃത്വം കൊടുത്തു. ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന ഉപരോധത്തിൽ മലപ്പുറം ജില്ല പഞ്ചായത്ത്‌ മെമ്പറും. യുത്ത് ലീഗ് നേതാവുമായ വി. കെ. എം. ഷാഫി ഉത്ഘാടനം ചെയ്തു, ടി. വി. ഷബീർ ( കെ, എസ്, ഇ, എഫ് പൊന്നാനി ) മുഖ്യ പ്രഭാഷണം നടത്തി, വി, കെ. അനസ് മാസ്റ്റർ.കെ. ടി. റസാക്ക്, സുബൈർ കൊട്ടിലിങ്ങൽ,തുടങ്ങി മറ്റ് നേതാക്കളും സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button