തവനൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരു ന്ന ലീഡർ ശ്രീ കരുണാകരന്റെ അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിന്റെ വികസന മുഖഛായ മാറ്റി എഴുതിയത് ശ്രീ കെ കരുണക്കാരന്റെ ദീർഘ വീക്ഷണമുള്ള കാഴ്ചപ്പാടാണ്. വിസ്മരിക്കാൻ കഴിയാത്ത നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവായിരുന്നു ശ്രീ. കെ കരുണാകരനെന്നും അഡ്വ എ എം രോഹിത് അഭിപ്രായപെട്ടു.
ജവഹർ ബാൽ മഞ്ച് തവനുർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണ
യോഗം ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണ യോഗത്തിൽ കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു
ഡിസിസി മെമ്പർ കെ വി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി
കെ ജി ബെന്നി, കണ്ണൻ നമ്പ്യാർ , സി ആർ മനോഹരൻ, കാവിൽ ഗോവിന്ദൻകുട്ടി, മുസ്തഫ കാടഞ്ചേരി, ബാവ കണ്ണയിൽ, സുജീഷ് നമ്പ്യാർ ,ടിപി ആനന്ദൻ, ശശി അയലക്കാട്, ടിപി നാസർ എന്നിവർ പങ്കെടുത്തു സംസാരിച്ചു