Uncategorized

വിലക്കയറ്റം: പൊന്നാനിയിൽ ആറു ഹോട്ടലുകൾ പൂട്ടി

പൊന്നാനി : ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം താങ്ങാനാവാതെ പൊന്നാനിയിലെ ആറു ഹോട്ടലുകൾ പൂട്ടി. ചില ഹോട്ടലുകൾ ഇടവിട്ട ദിവസങ്ങൾ തുറക്കുന്ന സ്ഥിതിയിലുമായി. കിലോയ്ക്ക് 16 രൂപയുണ്ടായിരുന്ന സവാളയ്ക്ക് 74 രൂപയായതും 10 രൂപയുണ്ടായിരുന്ന തേങ്ങ 24 രൂപയായതും 12 രൂപയുണ്ടായിരുന്ന തക്കാളി 44 രൂപയായതും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലെത്തിച്ചതായി ഹോട്ടലുടമകൾ പറയുന്നു. 900 രൂപയുണ്ടായിരുന്ന ഗ്യാസ് 1900 രൂപയിലെത്തിയതും പ്രതിസന്ധികൾക്ക് ആക്കംകൂട്ടി. സാധനങ്ങൾക്ക് അടിക്കടി വില വർധിക്കുമ്പോഴും രണ്ട് വർഷം മുൻപുള്ള നിരക്കാണ് ഭക്ഷണത്തിന് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതെന്നും ഹോട്ടലുടമകൾ പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button