
നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ ഭരണസംവിധാനവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും (KASE) സംയുക്തമായി ഡിസംബര്‍19 ന് രാവിലെ 9.30 ന് മലപ്പുറം വുഡ്‌ബെയ്ന്‍ ഫോളിയേജില്‍ നൈപുണ്യ പരിശീലന ദാതാക്കളുടെ സമ്മിറ്റ് നടത്തുന്നു. ബഹു. മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷന്‍ ഉച്ചകോടിക്ക് മേല്‍നോട്ടം വഹിക്കും.
ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു – സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഉന്നത തല സമ്മേളനം നടത്തുന്നത്. ജില്ലാ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമാകുന്നതിന് നൈപുണ്യ പരിശീലന സ്ഥാപങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുക, വിവിധ കേന്ദ്ര സംസ്ഥാന നൈപുണ്യ വികസന പദ്ധതികള്‍ പരിചയപ്പെടുത്തുക, ജില്ലയിലെ നൈപുണ്യ- വികസന പ്രവര്‍ത്തനങ്ങളില്‍ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, നൈപുണ്യ വികസന വ്യവസ്ഥയെ ശക്തിപ്പെടുത്തുക, വിവിധ വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ നൈപുണ്യ ക്ഷമതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള പരിശീലന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 17 വരെ രജിസ്ട്രേഷന്‍ നടത്താം.