കുമരനെല്ലൂർ: കോൺഗ്രസ് പ്രസ്ഥാനത്തെ പാലക്കാട് ജില്ലയിൽ ശക്തിപ്പെടുത്താൻ അന്നത്തെ കോൺഗ്രസ് നേതാക്കളായ കെ ശങ്കരനാരായണൻ, പി ബാലൻ എന്നിവരുടെ കൂടെ കഠിനാധ്വാനം ചെയ്ത കോൺഗ്രസ് നേതാവായിരുന്നു കെ ഗോവിന്ദൻകുട്ടി മേനോനെന്ന് മുൻ മന്ത്രി കെ സി ജോസഫ് അഭിപ്രായപ്പെട്ടു.
കെ ഗോവിന്ദൻകുട്ടി മേനോൻ 14-മത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിയിരുന്നു അദ്ദേഹം. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സി ഹരിദാസ് മുൻ എംപി, പ്രൊ. കുഞ്ഞഹമ്മദ് എന്നിവർ ആദരവ് നൽകി.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ സുജിത, സംസ്ഥാന ശാസ്ത്രോത്സവത്തിൽ സയൻസ് ക്വിസ് ഒന്നാം സ്ഥാനം നേടിയ മിഥുൻ കൃഷ്ണ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
സി പി മോഹനൻ, എം എം സേതുമാധവൻ, പി വി അശോകൻ, സി എച്ച് ഷൗക്കത്തലി, പി വി മുഹമ്മദ്‌അലി, പി ഇബ്രാഹിംകുട്ടി, പി അബ്ദുള്ള, സി ടി സൈതലവി, റഷീദ് കൊഴിക്കര, കെ വിനോദ്, സി കെ കുഞ്ഞിമോൻ, പി ബാലൻ, വിജേഷ് കുട്ടൻ, പി മാധവദാസ്, വി അബ്ദുള്ളകുട്ടി, വി പി ഫാത്തിമ, എം എ ശ്രീനിവാസൻ, സി ആർ രവി എന്നിവർ അനുസ്മരിച്ചു.