
എടപ്പാൾ :ജനുവരി 1മുതൽ 5വരെ പട്ടിക്കാട് ഫൈസാബാദിലെ പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ നഗറിൽ നടക്കുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62ാം വാർഷിക 60ാം സനദ് ദാന മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം പൊന്നാനി ഏരിയ വാഹന പ്രചരണ ജാഥയുടെ സമാപനം വട്ടംകുളത്ത് നടന്നു.
സമാപന സംഗമം പി ഫൈസൽ ഫൈസി ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റൻ അമീൻ കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു.
പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.
വട്ടംകുളം മഹല്ല് സെക്രട്ടറി പി വി ഹനീഫ ഹാജി, അക്ബർ പി വി, എംവി റഹൂഫ്, സാദിഖ് സുൽത്താൻ, ഫൈസൽ മുസ്ലിയാർ, അനസ് നിസാമി, ഇയാസ് പൊന്നാനി, ആദിൽ പോത്തനൂർ, ജാസിർ ചങ്ങരംകുളം എന്നിവർ പ്രസംഗിച്ചു.