Categories: Uncategorized

വടകരയിൽ കാരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽദുരൂഹത ഇല്ല, എസിയിലെ ഗ്യാസ് ചോർന്നതെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട്ടെ വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു രണ്ടുപേരും. ഏറെനേരെ വാഹനം ഓടിച്ചതോടെ റോഡരികിൽ നിർത്തിയിട്ട ശേഷം വിശ്രമിക്കാൻ കിടന്നതാണെന്നും ഇതിനിടെ എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്‍ ഇന്ന് രാവിലെ സ്ഥലത്ത് എത്തും. തുടർന്ന് മാത്രമേ മൃതദേഹം വാഹനത്തിൽ നിന്നും മാറ്റൂ

ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. എരമംഗലം സ്വദേശിയുടേതാണ് കാരവൻ. തലശ്ശേരിയിൽ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

1 year ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

1 year ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

1 year ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

2 years ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

2 years ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

2 years ago