ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ
ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസറുടെ പരാതിയിലാണ് അറസ്റ്റ്.
മലവെള്ളപ്പാച്ചിലുണ്ടായ ദിവസം ചൂരൽമലയിൽ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വില്ലേജ് ഓഫീസർ, തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. പലർക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
പ്രതിഷേധം പിന്നീട് കൈയാങ്കളിയിലെത്തിയിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും പരാതിയുണ്ടായി. ഇതിനെത്തുടർന്ന് വില്ലേജ് ഓഫീസറുടെ പരാതിയിൽ അന്ന് തന്നെ ആറുപേർക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം, പൊലീസ് വ്യാജ കേസെടുക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ Electric Vehicle Maintenance…