Categories: Uncategorized

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം മാർച്ചിൽ പൂർത്തിയാകും

പെരിന്തൽമണ്ണ:  ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ നടക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതികൾ നിലമ്പൂരിൽ ജനുവരിയിലും അങ്ങാടിപ്പുറത്തു മാർച്ചിലും പൂർത്തിയാകും. രണ്ടിടങ്ങളിലും പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണു പുരോഗമിക്കുന്നത്. ഇവിടെ പ്ലാറ്റ്ഫോം നവീകരണവും ഫാൻ, ലൈറ്റിങ്, മിനിമാസ്‌റ്റ്, പോൾ ലൈറ്റ് ഉൾപ്പെടെയുള്ള സ്റ്റേഷൻ വൈദ്യുതീകരണ പ്രവൃത്തിയും ടെലികോം പ്രവൃത്തികളും പൂർത്തിയായി. വിശ്രമമുറിയുടെ പ്രവൃത്തി 80% പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെയും അഡീഷനൽ വാഹന പാർക്കിങ്ങിന്റെയും പ്രവൃത്തി നടക്കുകയാണ്. മാർച്ച് 31നകം നവീകരണം പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.

നിലമ്പൂരിൽ 8.03 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്. നിലമ്പൂരിൽ രണ്ടാം എൻട്രിയിൽ ബുക്കിങ് ഓഫിസിന്റെ നിർമാണവും ഒന്നും രണ്ടും പ്ലാറ്റുഫോമുകളുടെ മേൽക്കൂരയും പൂർത്തിയായി. രണ്ടാം പ്ലാറ്റ്ഫോം 68 മീറ്റർ നീളം കൂട്ടിയിട്ടുണ്ട്. സ്‌റ്റേഷനിലെ വൈദ്യുതീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. സിഗ്നലിങ്, വൈഫൈ, ഫോൺ, ഇന്റർനെറ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ടെലികോം പ്രവൃത്തികളും 85% പൂർത്തിയായി. വിശാലമായ വാഹന പാർക്കിങ് ഏരിയയുടെ പ്രവൃത്തി 86% പൂർത്തിയായി. മറ്റ് പ്രവർത്തനങ്ങൾ ജനുവരി 31നകം തീർക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.

ഷൊർണൂർ–നിലമ്പൂർ പാതയിൽ 6 റെയിൽവേ സ്‌റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തിയും അവസാന ഘട്ടങ്ങളിലാണ്. എക്സ്പ്രസ് ട്രെയിനുകൾക്കു കൂടി യോജ്യമായ രീതിയിലാണു പ്ലാറ്റ്ഫോമുകൾ നീളം കൂട്ടി നവീകരിക്കുന്നത്. അതേസമയം, ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ട്രാക്‌ഷൻ സബ് സ്റ്റേഷൻ ഉൾപ്പെടെ വൈദ്യുതീകരണ പ്രവൃത്തികളെല്ലാം പൂർത്തിയായി. മറ്റു ചില പദ്ധതികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയാകും ഈ പദ്ധതിയുടെ കമ്മിഷനിങ് നിർവഹിക്കുകയെന്നാണ് അറിവ്.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

1 year ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

1 year ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

2 years ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

2 years ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

2 years ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

2 years ago