Categories: Uncategorized

ബസ് സർവീസ് നിർത്തി വയ്ക്കുവാനുള്ള നിർദേശം പുന:പരിശോധിക്കണം: പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി

പൊന്നാനി: പൊന്നാനി കൊല്ലൻ പടിയിലെ ഉറൂബ് നഗർ, കണ്ണൻ തൃക്കാവ് പ്രദേശങ്ങളിലേക്ക് നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിർത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകിയ എംഎൽഎയുടെ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജോയിൻറ് ആർ ടി ഒ യെ ഉപരോധിച്ച് പരാതി നൽകി. ഉറൂബ് നഗർ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം പരിഗണിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം സർവകക്ഷി യോഗം വിളിച്ച് ചേർത്ത് പരിഹാരം കാണണമെന്നും പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ പുന്നക്കൽ സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബിൽ, എം അബ്ദുല്ലത്തീഫ്, എം കെ റഫീഖ്, മാമദ് പൊന്നാനി, സെയ്ദ് നെയ്തല്ലൂർ എന്നിവർ നേതൃത്വം നൽകി.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

4 months ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

4 months ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

9 months ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

10 months ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

10 months ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

10 months ago