വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ. സ്ഥലത്ത് നായാട്ട് പതിവാണെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്.
പാകം ചെയ്തതും അല്ലാത്തതുമായ വന്യമൃഗങ്ങളുടെ മാംസമാണ് പിടിച്ചെടുത്തത്. വെണ്ടേക്കുംപൊട്ടി സ്വദേശി ജോൺസൺ എന്നയാളുടെ വീട്ടിൽ നിന്നാണ് 12.5 കിലോയിലധികം ഭാരം വരുന്ന മാംസം കണ്ടെത്തിയത്. ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും വീട്ടിൽ നിന്ന് കണ്ടെടുത്തു. ജോൺസണെയും മൂത്ത മകൻ ജിബി ജോണിനെയും ഫ്ളയിങ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. മറ്റൊരു മകനായ സിജോ ജോണിനു വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാണ്.കേസ് തുടരന്വേഷണത്തിനായി വഴിക്കടവ് റെയ്ഞ്ചിന് കൈമാറും.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…