Categories: Uncategorized

ശകതമായ മഴയെത്തുടർന്ന് നിർത്തി വെച്ച കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ നിർമാണം പുനരാരംഭിച്ചു

ആനക്കര: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ നിർമാണം പുനരാരംഭിച്ചു. ശകതമായ മഴയെത്തുടർന്ന് കഴിഞ്ഞ ജൂണിലാണ് റെഗുലേറ്റർ നിർമാണം താത്കാലികമായി നിർത്തിവെച്ചത്. ഇതുവരെ പദ്ധതിപ്രദേശത്ത് 90 ശതമാനം സിവിൽ ജോലികളാണ് പൂർത്തിയായിട്ടുള്ളത്. റെഗുലേറ്ററിന്റെ മുകൾഭാഗത്തേക്ക് 260 മീറ്റർ വരുന്ന സംരക്ഷണഭിത്തിയുടെ 60 മീറ്റർ നിലവിൽ പൂർത്തിയായിക്കഴിഞ്ഞു. താഴ്ഭാഗത്ത് 51 മീറ്ററിലാണ് ഭിത്തിയൊരുക്കുക. ഇതിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. വരും ദിവസങ്ങളിൽ റെഗുലേറ്ററിന്റെ തൂണുകളുടെ ഉയരം വർധിപ്പിക്കുന്ന പണികൾ തുടങ്ങും. മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവൃത്തികൾ തുടങ്ങിയാൽ മാത്രമേ റെഗുലേറ്ററിന്റെ മറ്റു ജോലികൾ ഇനി തുടങ്ങാൻ കഴിയൂ. ഷട്ടർ, മോട്ടോർ, നടപ്പാത, വാച്ച്റൂം ഉൾപ്പെടെയുള്ള ജോലികളാണ് മെക്കാനിക്കൽ വിഭാഗത്തിൽ ഉൾപ്പെടുക. 35 കോടിരൂപ ചെലവിൽ ‘റീബിൽഡ് കേരള’ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിയുടെയും നിർമാണം പുനരാരംഭിച്ചത്. മെക്കാനിക്കൽ ജോലികൾ തുടങ്ങിയാൽ മാർച്ചോടെ റെഗുലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ആനക്കര, പട്ടിത്തറ, പരുതൂർ, ഇരിമ്പിളിയം ഉൾപ്പെടെ നാല് പഞ്ചായത്തുകൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. പദ്ധതിയെ ആശ്രയിച്ച് വിവിധ പഞ്ചായത്തുകളിൽ ജലസേചന-ശുദ്ധജല പദ്ധതികളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇരിമ്പിളിയം, കാരമ്പത്തൂർ ശുദ്ധജല പദ്ധതികളുടെ ജലസ്രോതസ്സുകൂടിയാണ് കൂട്ടക്കടവ് പദ്ധതിപ്രദേശം.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

1 year ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

1 year ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

1 year ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

2 years ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

2 years ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

2 years ago