പൊന്നാനി: പറഞ്ഞ വാക്കിനും പൊന്നാനിക്കാരുടെ വികാരത്തിനും പുല്ലുവില. നൂറ്റാണ്ടിലധികം പഴക്കമുള്ള പാണ്ടികശാലയുടെ ശേഷിപ്പ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഇടിച്ചുനിരത്തി. പൊളിച്ചുകളഞ്ഞ പാണ്ടികശാല ‘ഇനി പൊളിക്കരുതെന്ന്’ കാണിച്ച് ഇന്നലെ വൈകിട്ടു നഗരസഭ ഉത്തരവും ഇറക്കി. പൊന്നാനി സിഐക്ക് ഉൾപ്പെടെ ഇന്നലെയാണു നഗരസഭാ സെക്രട്ടറി നിരോധന ഉത്തരവു കൈമാറുന്നത്. അപ്പോഴേക്കും പാണ്ടികശാലയുടെ അടിവേര് പിഴുതെടുത്തു കഴിഞ്ഞിരുന്നു.തുറമുഖകാലത്തെ ശേഷിപ്പായ പാണ്ടികശാലകൾ പൊന്നാനിയുടെ അടയാളമാണ്. കെട്ടിടം സ്വകാര്യഭൂമിയിലാണ്.പൊളിക്കൽ തടയാൻ നഗരസഭാധികൃതരുടെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുകളുണ്ടായില്ല. ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വന്നു കണ്ടു. പക്ഷേ നടപടിയുണ്ടായില്ല. നിരോധന ഉത്തരവ് നൽകുമെന്നു പറഞ്ഞ റവന്യു അധികൃതരും അനങ്ങിയില്ല.പൈതൃകവേര് അറുത്തുമാറ്റുന്ന ഒരു ഘട്ടത്തിലും അധികാരികൾ വേണ്ട രീതിയിൽ ഇടപെട്ടില്ല. ഒൗദ്യോഗിക നടപടികളിലെല്ലാം വീഴ്ച വരുത്തി. ഭൂമി ഏറ്റെടുക്കാവുന്നതാണെന്നു കാണിച്ച് ആർക്കിയോളജി വകുപ്പിന്റെ കത്തു വരുമെന്നു പ്രതീക്ഷിച്ചെങ്കിലും വാക്കിനപ്പുറം അതുണ്ടായില്ല. നിർമാണം തടയാൻ കത്തു നൽകുമെന്ന് റവന്യു വകുപ്പും നഗരസഭയും പറഞ്ഞെങ്കിലും അതും നടന്നില്ല.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള് വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
കോഴിക്കോട്: കേരള ലിറ്ററേച്ചര് ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…