Categories: Uncategorized

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം: നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി നന്നംമുക്ക് പിടാവന്നൂർ ഗവ. മോഡൽ പ്രീ സ്കൂളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഇ സിന്ധു ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സൈഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാഗി രമേഷ്, മുസ്തഫ ചാലു പറമ്പിൽ ,മെമ്പർമാരായ കൗസല്യ ,റഷീന , ജബ്ബാർ ,എസ് സി ഡവലപമെൻ്റ് ഓഫീസർ ഷിഹാബുദ്ധീൻ, ഫർമസിസ്റ്റ് കെ.വി ഉണ്ണികൃഷ്ണൻ ഗോപാലൻകുട്ടി ,ആശാ പ്രവർത്തകർ എസ് സി പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാരായ എം. സിജിൻ ഷബ്ന പി. , എം.വി നിഷ എന്നിവർ രോഗികളെ പരിശോധിച്ചു . തൊണ്ണൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

11 months ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

11 months ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

1 year ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

1 year ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

1 year ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

1 year ago