Categories: Uncategorized

ചങ്ങരംകുളത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :ഡോണേഴ്സ് ഹബ്ബ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും,ചങ്ങരംകുളം FLG കൺവെൻഷൻ സെൻ്ററും, സംയുക്തമായി ചങ്ങരംകുളം FLG ഹാളിൽ വെച്ച് പെരിന്തൽമണ്ണ IMA ബ്ലഡ്സെൻ്റ്റു മായി സഹകരിച്ച് ഡിസംബർ 18 ബുധനാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പലതരം അസുഖങ്ങൾ, അപകടങ്ങൾ എന്നിവ മൂലം രക്തത്തിൻ്റെ ആവശ്യകത വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ബ്ലഡ് ബാങ്കിൽ രക്തം സുലഭമാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.ചങ്ങരംകുളത്ത് നടന്ന രക്തദാന ക്യാമ്പിൽ 43 പേർ രജിസ്റ്റർ ചെയ്യുകയും 30 പേർ രക്തം ദാനംനൽകുകയും ചെയ്തു.ആദ്യം രക്തദാനം നിർവഹിച്ച മുഹമ്മദ് റിഷാന് DHK സംസ്ഥാന പ്രസിഡന്റ്‌ ടി എസ് സജീഷ് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി രക്ഷാധികാരി കെ പി രാജി ,ജില്ല പ്രസിഡന്റ്‌ പി ജിഷ , സെക്രട്ടറി വി പി അബ്ദുൽ ഖാദർ, ജയകുമാർ, വിശ്വൻ,അനീഷ് ചിയ്യാനൂർ , ഷാഫിചെറുവല്ലൂർ , കരീം ആലംകോട്,ഗിരീഷ് ഉദിനു പറമ്പ്,വത്സല വട്ടംകുളം, അനുഷ് മോഹൻ, കെ പി രവീന്ദ്രൻ,ഷഫീർ ചിയ്യാനൂർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

1 year ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

1 year ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

2 years ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

2 years ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

2 years ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

2 years ago