Categories: Uncategorized

വെറൂർ പാണ്ഡവകര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന് ഭക്തിനിർഭരമായ തുടക്കം

കാലടി: പാണ്ഡവകര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന് തുടക്കമായി. പതിനഞ്ചാം തീയതി തൃക്കോവിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച സപ്താഹ വിളംബര ഘോഷയാത്രയും വിഗ്രഹ പ്രതിഷ്ഠയും പാണ്ഡവകര ക്ഷേത്രത്തിൽ എത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെടിഎം നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. വേദരത്നം ഡോ: നാറാസ് ഇട്ടിരവി നമ്പൂതിരിപ്പാട്, ആനന്ദൻ പൂങ്ങാടൻ, അനീഷ് എ വി, ജിഷാ പ്രദീപ്, പ്രമീള വേട്ടേക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബ്രഹ്മശ്രീ അയിനിപ്പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
സപ്താഹ ദിവസങ്ങളിൽ പ്രത്യേക പൂജയും വഴിപാടുകളും ക്ഷേത്രത്തിൽ നടക്കും. കൂടാതെ വൈകിട്ട് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

11 months ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

11 months ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

1 year ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

1 year ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

1 year ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

1 year ago