മലപ്പുറം: കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റി വന്ന ലോറി ഇയാളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കരിങ്കൽ കയറ്റി വരുന്ന ലോറിയാണ് വഴിയാത്രക്കാരൻ്റെ ശരീരത്തിലേക്ക് മറിഞ്ഞത്. നിസ്ക്കാരം കഴിഞ്ഞുവരുന്ന ആളാണ് അപകടത്തിൽ പെട്ടത്. ഏറെ നേരം ഇയാൾ ലോറിക്കടിയിൽ കുടങ്ങിക്കിടന്നു. ഒടുവിൽ അഗ്നിശമന സേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. അതേസമയം, ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് പനയമ്പാടത്തും സമാനമായ രീതിയിൽ അപകടം സംഭവിച്ചിരുന്നു. സിമൻ്റ് ലോറി പതിച്ച് 4 വിദ്യാർത്ഥിനികൾ മരിച്ചിരുന്നു. അതിൻ്റെ ഞെട്ടൽ മാറും മുമ്പാണ് ദനയീയമായ മറ്റൊരു അപകടം കൂടി സംഭവിക്കുന്നത്.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…