Categories: Uncategorized

സലീം കോടത്തൂരിന്റെ സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് പ്രതിനിധി സംഗമവും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

പെരുമ്പടപ്പ്: സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധി സംഗമവും മെമ്പർഷിപ്പ് വിതരണവും നടന്നു.സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ സലീം കോടത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബന്ധതയോടെ കൂടുതൽ വിഷയങ്ങളിൽ ഊന്നൽ നൽകി പ്രവർത്തനം വിപുലീകരിക്കണമെന്ന് അദ്ദേഹം പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. മുഴുവൻ ജില്ലകളിലും വ്യത്യസ്തമായ നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു.മെമ്പർഷിപ്പ് വിതരണോത്ഘാടനം റംഷാദ് സൈബർമീഡിയ സലീം കോടത്തൂരിന് നൽകി നിർവഹിച്ചു.ഭാവി കർമ്മ പദ്ധതികൾ പ്രസിഡന്റ്‌ മുന്ന ഷംനാദ്, സെക്രട്ടറി ഫർഷാദ് മാറഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധികൾക്ക് സമർപ്പിച്ചു. അലി എരമംഗലം, നസീർ ടൈംപാസ്സ്, റമീസ് പുത്തൻപള്ളി, അനസ് കാവന്നൂർ, സിറാജ്എടയൂർ, തൗഫീഖ് റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി പ്രതിനിധികളായ ശമ്മാസ്, ഫിറോസ് കോടത്തൂർ എന്നിവർ വീഡിയോ കോൺഫ്രൻസിലൂടെ ആശംസകൾ നേർന്നു. റാഫി ഇശൽമഹൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിബിലി തിരുരങ്ങാടി നന്ദി പ്രകാശിപ്പിച്ചു.സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് നിരാശ്രയരും നിരാലംബരുമായ യുവതികളുടെ സമൂഹ വിവാഹം, ചികിത്സസഹായം,ഭവനനിർമാണം, കിറ്റ് വിതരണം, തുടങ്ങി നിരവധി
പ്രവർത്തനങ്ങളിൽ കാർമികത്വം വഹിച്ചിരുന്നു.

Recent Posts

പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി

കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…

4 months ago

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…

4 months ago

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…

9 months ago

കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…

10 months ago

വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം

എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…

10 months ago

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു

വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…

10 months ago