Malabar live https://malabarlive.com Stay Informed, Stay Ahead Mon, 30 Jun 2025 10:17:16 +0000 en-US hourly 1 https://wordpress.org/?v=6.9.4 https://malabarlive.com/wp-content/uploads/2024/12/cropped-LOGO-5-1-1-32x32.png Malabar live https://malabarlive.com 32 32 പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി https://malabarlive.com/83289 https://malabarlive.com/83289#respond Mon, 30 Jun 2025 10:17:15 +0000 https://malabarlive.com/?p=83289 കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും സജീവമായിരുന്ന മേഖല ഒന്നര മാസം മുമ്പ് വരെ ജനജീവിതം സാധാരണ നിലയിലായിരുന്നു. ഇന്നിപ്പോള്‍ നേരം ഇരുട്ടും മുമ്പ് അങ്ങാടി വിജനമാവുകയാണ്. ഒന്നര മാസം മുമ്പ് ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നതോടെയാണ് പ്രദേശത്തിന്റെ ദുർഗതിക്ക് തുടക്കം. നരഭോജി കടുവയെ പിടികൂടുന്നതിന് ദ്രുത കർമ്മ സേന നടത്തുന്ന ശ്രമങ്ങള്‍ വിഫലമായതോടെ ജനങ്ങളുടെ ഭയം വിട്ടുമാറുന്നില്ല.കഴിഞ്ഞ രണ്ടാഴ്ചയോളമായി കടുവ …

The post പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി first appeared on Malabar live.

]]>
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും സജീവമായിരുന്ന മേഖല ഒന്നര മാസം മുമ്പ് വരെ ജനജീവിതം സാധാരണ നിലയിലായിരുന്നു. ഇന്നിപ്പോള്‍ നേരം ഇരുട്ടും മുമ്പ് അങ്ങാടി വിജനമാവുകയാണ്. ഒന്നര മാസം മുമ്പ് ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നതോടെയാണ് പ്രദേശത്തിന്റെ ദുർഗതിക്ക് തുടക്കം.

നരഭോജി കടുവയെ പിടികൂടുന്നതിന് ദ്രുത കർമ്മ സേന നടത്തുന്ന ശ്രമങ്ങള്‍ വിഫലമായതോടെ ജനങ്ങളുടെ ഭയം വിട്ടുമാറുന്നില്ല.കഴിഞ്ഞ രണ്ടാഴ്ചയോളമായി കടുവ ഈ പ്രദേശത്ത് തിരിച്ചെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൃഷിയും കൃഷിപ്പണിയും പാടെ നിലച്ചതോടെ വന വിഭവങ്ങളുടെ വരവ് നിലച്ചു. ആളുകളെത്താത്തതിനാല്‍ വ്യാപാര മേഖലയും നിലച്ച മട്ടാണ്. കടുവയെ പിടികൂടുംവരെ മേഖലയില്‍ തോട്ടങ്ങളില്‍ പലരും ഉത്പാദനം നിറുത്തി വച്ചിരിക്കുകയാണ്. ഇതോടെ തൊഴിലാളികളുടെ ജീവിതോപാധികളും വഴിമുട്ടി.

ഉമ്മച്ചൻകാട്, പോത്തൻകാട്, മഞ്ചോല, റാവുത്തൻകാട്, രണ്ടാം ബ്ലോക്ക് തുടങ്ങിയ മേഖലയിലെ തോട്ടങ്ങളില്‍ പേരിനു മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്. മലവാരങ്ങളില്‍ കവുങ്ങ്, വാഴ കൃഷി നടത്തുന്ന കർഷകരും പ്രതിസന്ധിയിലാണ്. കമുങ്ങ് തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ കടുവ ഭീഷണിയുള്ളതിനാല്‍ തൊഴിലാളികളെ ജോലിക്ക് കിട്ടുന്നില്ല. തൊഴിലും കൃഷിയും നിലച്ചതോടെ മലയോര മേഖലയിലെ കാർഷിക വ്യാപാര മേഖല പ്രതിസന്ധി നേരിടുകയാണ്.

The post പിടികൊടുക്കാതെ കടുവ: ആളൊഴിഞ്ഞ് അടയ്ക്കാകുണ്ട് അങ്ങാടി first appeared on Malabar live.

]]>
https://malabarlive.com/83289/feed 0
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ https://malabarlive.com/83280 https://malabarlive.com/83280#respond Mon, 30 Jun 2025 07:41:43 +0000 https://malabarlive.com/?p=83280 ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസറുടെ പരാതിയിലാണ് അറസ്റ്റ്. മലവെള്ളപ്പാച്ചിലുണ്ടായ ദിവസം ചൂരൽമലയിൽ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വില്ലേജ് ഓഫീസർ, തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. പലർക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധം പിന്നീട് കൈയാങ്കളിയിലെത്തിയിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും പരാതിയുണ്ടായി. ഇതിനെത്തുടർന്ന് …

The post ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ first appeared on Malabar live.

]]>

ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ

ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസറുടെ പരാതിയിലാണ് അറസ്റ്റ്.

മലവെള്ളപ്പാച്ചിലുണ്ടായ ദിവസം ചൂരൽമലയിൽ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വില്ലേജ് ഓഫീസർ, തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. പലർക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

പ്രതിഷേധം പിന്നീട് കൈയാങ്കളിയിലെത്തിയിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും പരാതിയുണ്ടായി. ഇതിനെത്തുടർന്ന് വില്ലേജ് ഓഫീസറുടെ പരാതിയിൽ അന്ന് തന്നെ ആറുപേർക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം, പൊലീസ് വ്യാജ കേസെടുക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

The post ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ first appeared on Malabar live.

]]>
https://malabarlive.com/83280/feed 0
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം https://malabarlive.com/83251 https://malabarlive.com/83251#respond Thu, 23 Jan 2025 13:20:36 +0000 https://malabarlive.com/?p=83251 കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം പ്രഭാഷകര്‍ പങ്കെടുക്കും. ‘എം ടി എന്ന അമ്പത്തൊന്നക്ഷരം’ വി ഷയത്തില്‍ സച്ചിദാനന്ദന്‍, എം എം ബഷീര്‍, എ പ്രദീപ് കുമാര്‍, ബീന ഫിലിപ്പ് എന്നിവര്‍ നയിക്കു ന്ന ചര്‍ച്ചയോടെയാണ് ഫെസ്റ്റിവ ലിന് തുടക്കമാകുക.മണ്ണില്‍ കൂട്ടായ്മയുടെ സ്വപ്‌നവിത്തെറിഞ്ഞ് നവജീവന്‍ വനിതാവേദി പരപ്പനങ്ങാടിവൈകിട്ട് ആറിന് എം ടി നഗറില്‍ മുഖ്യമ ന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. എം മുകുന്ദന്‍, …

The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം first appeared on Malabar live.

]]>
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം പ്രഭാഷകര്‍ പങ്കെടുക്കും. ‘എം ടി എന്ന അമ്പത്തൊന്നക്ഷരം’ വി ഷയത്തില്‍ സച്ചിദാനന്ദന്‍, എം എം ബഷീര്‍, എ പ്രദീപ് കുമാര്‍, ബീന ഫിലിപ്പ് എന്നിവര്‍ നയിക്കു ന്ന ചര്‍ച്ചയോടെയാണ് ഫെസ്റ്റിവ ലിന് തുടക്കമാകുക.മണ്ണില്‍ കൂട്ടായ്മയുടെ സ്വപ്‌നവിത്തെറിഞ്ഞ് നവജീവന്‍ വനിതാവേദി പരപ്പനങ്ങാടിവൈകിട്ട് ആറിന് എം ടി നഗറില്‍ മുഖ്യമ ന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. എം മുകുന്ദന്‍, നസ റുദ്ദീന്‍ ഷാ, പളനിവേല്‍ ത്യാഗരാ ജന്‍ തുടങ്ങിയവര്‍ ആദ്യദിനം വി വിധ സെഷനുകളിലായി പങ്കെടു ക്കും. രാത്രി ഒമ്പതിന് അതുല്‍ നറുകര നയിക്കുന്ന ‘സോള്‍ ഓഫ് ഫോക്ക്’ സംഗീതവിരുന്നുമുണ്ടാ കും.ബുക്കര്‍ പ്രൈസ് ജേതാക്ക ളായ ജെന്നി ഏര്‍പെന്‍ബെക്ക്, പോള്‍ ലിഞ്ച്, മൈക്കല്‍ ഹോ ഫാന്‍, ഗൌസ്, സോഫി മക്കി ന്റോഷ്, ജോര്‍ജി ഗൊസ്‌പോഡി നോവ് എന്നിവര്‍ ഫെസ്റ്റിവലിനെ സമ്പുഷ്ടമാക്കും.

The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം first appeared on Malabar live.

]]>
https://malabarlive.com/83251/feed 0
കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന https://malabarlive.com/82992 https://malabarlive.com/82992#respond Thu, 26 Dec 2024 11:55:23 +0000 https://edappalnews.com/?p=82992 ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള …

The post കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന first appeared on Malabar live.

]]>
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വര്‍ധനവും കൂടുതൽ തുകയ്ക്കുള്ള മദ്യവിൽപനക്ക് കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.
ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബര്‍ 24ലെ വില്‍പ്പനയിൽ 37.21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

The post കേരളം കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം; ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന first appeared on Malabar live.

]]>
https://malabarlive.com/82992/feed 0
വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം https://malabarlive.com/82988 https://malabarlive.com/82988#respond Thu, 26 Dec 2024 10:33:55 +0000 https://edappalnews.com/?p=82988 എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായാണ് ഗാലറി ഒരുങ്ങുന്നത് . വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിക്കാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നിന്നും നിലത്തിരുന്നു ആസ്വദിച്ചിരുന്ന കായിക പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് സ്റ്റേഡിയം നവീകരണം .ഒരു കോടി രൂപ ചിലവിലാണ് തൈക്കാട് മിനി സ്റ്റേഡിയം മുഖച്ഛായ മാറ്റുന്നത് .ഗാലറിയുടെ നിർമ്മാണം ഒരു …

The post വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം first appeared on Malabar live.

]]>
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായാണ് ഗാലറി ഒരുങ്ങുന്നത് . വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിക്കാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നിന്നും നിലത്തിരുന്നു ആസ്വദിച്ചിരുന്ന കായിക പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് സ്റ്റേഡിയം നവീകരണം .ഒരു കോടി രൂപ ചിലവിലാണ് തൈക്കാട് മിനി സ്റ്റേഡിയം മുഖച്ഛായ മാറ്റുന്നത് .ഗാലറിയുടെ നിർമ്മാണം ഒരു ഭാഗത്ത് ദ്രുതഗതിയിൽ മുന്നേറുകയാണ്. എടപ്പാളിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സഫ്കോ യാണ് ജോലികൾ നടത്തുന്നത്. ഗ്യാലറി നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നെറ്റ് കെട്ടുന്ന ജോലികളും ആരംഭിക്കും. സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് മത്സരാർത്ഥികൾക്ക് ഡ്രസ്സിംഗ് റൂം ഉൾപ്പെടെ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഗാലറിയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ മാർച്ച് അവസാനത്തോടെ സ്റ്റേഡിയം കായിക പ്രേമികൾക്ക് സമർപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് പറഞ്ഞു. മുൻ പ്രസിഡണ്ട് കഴുങ്കിൽ മജീദ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി എന്നിവർ പ്രസിഡണ്ടിനൊപ്പം ഗ്യാലറിയുടെ നിർമ്മാണ ജോലികൾ വിലയിരുത്തി.

The post വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ടകാലങ്ങളായുള്ള മുറവിളിയ്ക്ക് പരിഹാരം; ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം first appeared on Malabar live.

]]>
https://malabarlive.com/82988/feed 0
വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു https://malabarlive.com/82985 https://malabarlive.com/82985#respond Thu, 26 Dec 2024 10:25:38 +0000 https://edappalnews.com/?p=82985 വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി ശ്രീജിത്ത്, ഷോട്ട് പുട്ടിൽ ദേശീയ ടീമിൽ അംഗമായ മുഹമ്മദ് ശിഹാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം റാങ്കിൽ എം എസ് എസി ബോട്ടണിൽ വിജയിച്ച വിദ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.Bബാങ്കിന്റെ പ്രഥമ പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് ഭാസ്കരൻ വട്ടംകുളം, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

The post വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു first appeared on Malabar live.

]]>
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,
സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി ശ്രീജിത്ത്, ഷോട്ട് പുട്ടിൽ ദേശീയ ടീമിൽ അംഗമായ മുഹമ്മദ് ശിഹാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം റാങ്കിൽ എം എസ് എസി ബോട്ടണിൽ വിജയിച്ച വിദ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.
Bബാങ്കിന്റെ പ്രഥമ പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് ഭാസ്കരൻ വട്ടംകുളം, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ്,ബാങ്ക് സെക്രട്ടറി എം ശറഫുദ്ധീൻ, കഴുങ്കിൽ മജീദ്, എം മാലതി, കെ വി മുഹമ്മദലി, മുസ്തഫ ടി, റഫീഖ് സിപി, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, മുഹമ്മദ്‌ ഇബ്രാഹിം, ഷാജി സിഎം, എംകെ മുഹമ്മദ്‌,സീനത്ത് മാണൂർ, റമീല കെ, ജാസിയ ടിപി, ഉമ്മർ ടിയു എന്നിവർ പ്രസംഗിച്ചു

The post വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ 2024- വർഷത്തെ ജനറൽബോഡിയോഗം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു first appeared on Malabar live.

]]>
https://malabarlive.com/82985/feed 0
തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ മൈന്റനെൻസ് ടെക്‌നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു https://malabarlive.com/82981 https://malabarlive.com/82981#respond Thu, 26 Dec 2024 10:13:56 +0000 https://edappalnews.com/?p=82981 കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ Electric Vehicle Maintenance Technician കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.ITI , പ്ലസ്‌ ടു ,Diploma എന്നീ യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ദൈർഘ്യം: 400 മണിക്കൂർസമയം : തിങ്കൾ – വെള്ളി ( 10 am – 4 pm)സ്ഥലം : അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തവനൂർ ( കുറ്റിപ്പുറം മിനിപമ്പ …

The post തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ മൈന്റനെൻസ് ടെക്‌നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു first appeared on Malabar live.

]]>
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ Electric Vehicle Maintenance Technician കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ITI , പ്ലസ്‌ ടു ,Diploma എന്നീ യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ദൈർഘ്യം: 400 മണിക്കൂർ
സമയം : തിങ്കൾ – വെള്ളി ( 10 am – 4 pm)
സ്ഥലം : അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തവനൂർ ( കുറ്റിപ്പുറം മിനിപമ്പ ജംഗ്ഷന് സമീപം)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495999658 , 9072370755
നിങ്ങളുടെ അഡ്മിഷൻ ഉറപ്പുവരുത്താൻ രജിസ്റ്റർ ചെയ്യുക: https://csp.asapkerala.gov.in/courses/electric-vehicle-maintenance-technician-pmkvy

The post തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ മൈന്റനെൻസ് ടെക്‌നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു first appeared on Malabar live.

]]>
https://malabarlive.com/82981/feed 0
ഫസ്റ്റ് ഏയ്ഡ് കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ ബോധവൽക്കരണ സെമിനാറും നടത്തി https://malabarlive.com/82978 https://malabarlive.com/82978#respond Thu, 26 Dec 2024 10:09:02 +0000 https://edappalnews.com/?p=82978 വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കായി ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ ബോധവൽക്കരണ സെമിനാറും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ, ഇ.എസ്.സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, കെ.സുഷിത, ടി.എസ്.രജീഷ്, മുഹമ്മദ് ഷെമീർ, പി.ആർ.നിഖിൽ, പി.വി.വസന്ത, പി.എ.ശ്വേത, കെ.സുൽഫിയ, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ …

The post ഫസ്റ്റ് ഏയ്ഡ് കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ ബോധവൽക്കരണ സെമിനാറും നടത്തി first appeared on Malabar live.

]]>
വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കായി ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ ബോധവൽക്കരണ സെമിനാറും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ, ഇ.എസ്.സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, കെ.സുഷിത, ടി.എസ്.രജീഷ്, മുഹമ്മദ് ഷെമീർ, പി.ആർ.നിഖിൽ, പി.വി.വസന്ത, പി.എ.ശ്വേത, കെ.സുൽഫിയ, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, എം.പി.രേഖ എന്നിവർ പ്രസംഗിച്ചു.

The post ഫസ്റ്റ് ഏയ്ഡ് കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ ബോധവൽക്കരണ സെമിനാറും നടത്തി first appeared on Malabar live.

]]>
https://malabarlive.com/82978/feed 0
കൂടല്ലൂർ; എംടിയുടെ കഥകളുടെ ഭൂമി. എംടിയുടെ പ്രിയ ഗ്രാമം https://malabarlive.com/82975 https://malabarlive.com/82975#respond Thu, 26 Dec 2024 09:23:18 +0000 https://edappalnews.com/?p=82975 എംടിയുടെ കഥകൾ കൂടല്ലൂർ ഗ്രാമത്തിന്റെ നേർചിത്രങ്ങളാണ്. എം ടിയെ എം ടി ആക്കിയതിൽ കൂടല്ലൂർ ഗ്രാമം വഹിച്ച പങ്കു ചെറുതല്ല. തൻറെ കഥകളുടെ അന്തസത്ത തിങ്ങിനിന്ന ആ ഗ്രാമത്തിൽ നിന്നാണ് വേലായുധേട്ടനും ഗോവിന്ദൻകുട്ടിയും പകിട കളിക്കാരൻ കോന്തുണ്ണി അമ്മാമയും ഒക്കെ ജനിക്കുന്നത്. കൂടല്ലൂരിന് ജീവശ്വാസം കൊടുത്ത ഭാരതപ്പുഴ എംടിയുടെ കഥകളുടെ ജീവരക്തമായി മാറി. ഏത് നാട്ടിൽ ചെന്നെത്തപ്പെട്ടാലും ഒടുവിൽ തിരിച്ച് ഇങ്ങോട്ട് തന്നെ എത്താൻ തോന്നിപ്പിക്കും തരമുള്ള എന്തോ ഒരു മാന്ത്രിക ശക്തി തന്റെ ഗ്രാമത്തിനുണ്ടെന്ന് എം …

The post കൂടല്ലൂർ; എംടിയുടെ കഥകളുടെ ഭൂമി. എംടിയുടെ പ്രിയ ഗ്രാമം first appeared on Malabar live.

]]>
എംടിയുടെ കഥകൾ കൂടല്ലൂർ ഗ്രാമത്തിന്റെ നേർചിത്രങ്ങളാണ്. എം ടിയെ എം ടി ആക്കിയതിൽ കൂടല്ലൂർ ഗ്രാമം വഹിച്ച പങ്കു ചെറുതല്ല. തൻറെ കഥകളുടെ അന്തസത്ത തിങ്ങിനിന്ന ആ ഗ്രാമത്തിൽ നിന്നാണ് വേലായുധേട്ടനും ഗോവിന്ദൻകുട്ടിയും പകിട കളിക്കാരൻ കോന്തുണ്ണി അമ്മാമയും ഒക്കെ ജനിക്കുന്നത്. കൂടല്ലൂരിന് ജീവശ്വാസം കൊടുത്ത ഭാരതപ്പുഴ എംടിയുടെ കഥകളുടെ ജീവരക്തമായി മാറി. ഏത് നാട്ടിൽ ചെന്നെത്തപ്പെട്ടാലും ഒടുവിൽ തിരിച്ച് ഇങ്ങോട്ട് തന്നെ എത്താൻ തോന്നിപ്പിക്കും തരമുള്ള എന്തോ ഒരു മാന്ത്രിക ശക്തി തന്റെ ഗ്രാമത്തിനുണ്ടെന്ന് എം ടി പറയാറുണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലാണ് കൂഡല്ലൂർ ഗ്രാമം നിലകൊള്ളുന്നത്. അവിടെ മാടത്ത് തെക്കേപ്പാട്ട് തറവാട്ടിൽ ഇളയ സന്തതിയായാണ് എംടിയുടെ ജനനം. ഭാരതപ്പുഴയും, നരിമാളൻ കുന്നും, മുത്തു വിളയൻ കുന്നും, കൊടിക്കുന്ന് ക്ഷേത്രവും എല്ലാം എംടിയിലെ കഥാകാരനെ ഊടും പാവും നെയ്ത് വളർത്തിയെടുത്തു.
സൗഹൃദങ്ങൾ വളരെ കുറവായിരുന്ന എന്നാൽ ഉള്ള സൗഹൃദങ്ങൾ ഏറ്റവും മികവുറ്റതാക്കിയ , പുറമേ പരുക്കൻ എന്ന് തോന്നിപ്പിക്കുന്ന പ്രകൃതമായിരുന്നു എംടിക്ക്. മലയാള സാഹിത്യത്തിൽ വള്ളുവനാടൻ ഭാഷയ്ക്ക് ഒരു സ്ഥിരം ഇരിപ്പിടം ഉണ്ടാക്കിക്കൊടുത്ത എംടിയാണ്. അതുകൊണ്ടുതന്നെ എംടിയുടെ കഥകൾ തിരക്കഥകൾ ആയി, ചലന ചിത്രങ്ങളായി അഭ്രപാളികളിൽ എത്തിയപ്പോൾ ലൊക്കേഷനുകൾ പാലക്കാടും തൃശൂരും മേഖലകളിലേക്ക് ചെന്നൈ പട്ടണത്തെ ഒഴിവാക്കി പറിച്ചു മാറ്റേണ്ടി വന്നു. അതുകൊണ്ടുതന്നെ മലയാള ഗ്രാമീണതയുടെ മുഖമുദ്ര തന്നെ എംടിയുടെ കഥകൾ ആണെന്ന് പറയുന്നത്തിൽ സംശയമില്ല.
എംടിയുടെ വിഖ്യാത നോവൽ ആയ നാലുകെട്ടിൽ പറയുന്ന കഥാപാത്രങ്ങളെല്ലാം ഇന്ന് കൂടല്ലൂരിൽ ഉണ്ട് . തൈ വളപ്പിൽ ചന്തു, ശങ്കരൻ നായർ, കുട്ടൻ മാമ, മുത്താച്ചി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഇന്നും കൂടല്ലൂരിൽ ജീവിച്ചിരിക്കുന്നു.
നഗര ഹൃദയത്തിലേക്ക് ചേക്കേറിയെങ്കിലും തിരിച്ച് വീണ്ടും കൂടല്ലൂരിൽ താമസമാക്കിയ എം ടി നിളയുടെ മനോഹാരമായ കണ്ണും നട്ട് തൻറെ ഏകാന്തതകൾക്ക് നിറം നൽകും. അതുപോലെ പുതിയ കഥകൾക്ക് ജീവൻ ചിറകുകൾ നൽകാൻ വീണ്ടും തന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്ക് ഒരു മഞ്ഞു തുള്ളി പോലെ, കാലം മാറ്റിവെച്ച തൂവൽ പോലെ ,നിലാവ് പോലെ എം ടി ഇനിയും തിരിച്ചെത്തും എന്നാൽ വിശ്വാസത്തിൽ തന്നെയാണ് ഈ ഗ്രാമം

ശാരിക.എസ്

The post കൂടല്ലൂർ; എംടിയുടെ കഥകളുടെ ഭൂമി. എംടിയുടെ പ്രിയ ഗ്രാമം first appeared on Malabar live.

]]>
https://malabarlive.com/82975/feed 0
ബസ് സർവീസ് നിർത്തി വയ്ക്കുവാനുള്ള നിർദേശം പുന:പരിശോധിക്കണം: പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി https://malabarlive.com/82972 https://malabarlive.com/82972#respond Thu, 26 Dec 2024 08:46:08 +0000 https://edappalnews.com/?p=82972 പൊന്നാനി: പൊന്നാനി കൊല്ലൻ പടിയിലെ ഉറൂബ് നഗർ, കണ്ണൻ തൃക്കാവ് പ്രദേശങ്ങളിലേക്ക് നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിർത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകിയ എംഎൽഎയുടെ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജോയിൻറ് ആർ ടി ഒ യെ ഉപരോധിച്ച് പരാതി നൽകി. ഉറൂബ് നഗർ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം പരിഗണിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം സർവകക്ഷി യോഗം വിളിച്ച് ചേർത്ത് പരിഹാരം കാണണമെന്നും പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ …

The post ബസ് സർവീസ് നിർത്തി വയ്ക്കുവാനുള്ള നിർദേശം പുന:പരിശോധിക്കണം: പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി first appeared on Malabar live.

]]>
പൊന്നാനി: പൊന്നാനി കൊല്ലൻ പടിയിലെ ഉറൂബ് നഗർ, കണ്ണൻ തൃക്കാവ് പ്രദേശങ്ങളിലേക്ക് നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിർത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകിയ എംഎൽഎയുടെ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജോയിൻറ് ആർ ടി ഒ യെ ഉപരോധിച്ച് പരാതി നൽകി. ഉറൂബ് നഗർ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം പരിഗണിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം സർവകക്ഷി യോഗം വിളിച്ച് ചേർത്ത് പരിഹാരം കാണണമെന്നും പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ പുന്നക്കൽ സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബിൽ, എം അബ്ദുല്ലത്തീഫ്, എം കെ റഫീഖ്, മാമദ് പൊന്നാനി, സെയ്ദ് നെയ്തല്ലൂർ എന്നിവർ നേതൃത്വം നൽകി.

The post ബസ് സർവീസ് നിർത്തി വയ്ക്കുവാനുള്ള നിർദേശം പുന:പരിശോധിക്കണം: പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി first appeared on Malabar live.

]]>
https://malabarlive.com/82972/feed 0